ആനത്താര


അധ്യായം 1



"അതൊരു മോഴയാ സാറെ... ഉപദ്രവിക്കത്തില്ല!!" അടുത്തു വരുന്ന ചിന്നംവിളി കേട്ട് ചായക്കട ക്കാരന്‍ പറഞ്ഞത്, എന്‍െറ കണ്ണിലെ പരിഭവം കണ്ട് തന്നെ ആയിരിക്കണം! ഒരു ചെറുചിരി യോടെ അയാളുടെ വരാന്നിരിക്കുന്ന ചോദ്യങ്ങ ളെ അവഗണിച്ച് മുന്നോട്ടു നോക്കിയപ്പോള്‍ ക ണ്ണുടക്കിയത് കാട്ടുവള്ളികള്‍ കേറി കാഴ്ച്ച മറച്ച ഒരു പഴയ വഴി സൂചികയിലാണ്, ആനത്താര 7 കി.മി. "അതൊരു കുഴപ്പം പിടിച്ച  എരിയ ആണ് സാറെ ഈ രാത്രിയില്‍ മനുഷ്യനവിടെ കൊള്ളത്തില്ല" വട്ടിമല ചെക്പോസ്ററിലെ അ നിയന്‍െറ സുഹൃത്ത് അശോകിന്‍െറ വാക്കു കള്‍ ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നി. വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ ആനത്താര വഴിയുള്ള യാത്ര സ൪ക്കാ൪ രേഖാമൂലം നിരോ ധിച്ചിരിക്കുയാണ്, പിന്നെ അശോക് ആയിട്ടുള്ള പരിചയം കൊണ്ടാണ് ഈ സമയത്ത് പോവാന്‍ അനുവദിച്ചത്. ഇരുട്ടിനെ വകഞ്ഞ് മാറ്റി കാ൪ മുന്നോട്ട് കുതിച്ചു. പെങ്ങളുടെ പേരിലുള്ള ഒ ന്നേകാല്‍ ഏക്ക൪ , സ൪ക്കാ൪ ഭൂമി കൈയേറിയ താണു കാണിച്ച് എല്‍ദോസ് കൊടുത്ത കേസാ ണു ഈ രാത്രി യാത്രക്കിടയാക്കിയത്. നാളെ യാണ് ഹിയറിങ്, പണ്ടാരപ്പാട്ട വിളംബരത്തിലൂ ടെ പതിച്ചു കിട്ടിയ മുന്നാധാരവും പെങ്ങളുടെ പേരില്‍ കരമടച്ച രസീതുകളുമായി അളിയന്‍ ഒ ന്നവിടം വരെ ചെല്ലണമെന്ന് സുരേന്ദ്രൻ ദുബൈയിൽ നിന്നു വിളിച്ചു പറഞ്ഞത് ഇന്നലെ വൈകിട്ട് , ചെയ്തു തീ൪ക്കാനൊള്ള ഒന്നു രണ്ട് ക ച്ചോടം ആ വഴിക്ക് പോയികിട്ടി.

          ഹൈറേഞ്ചില്‍ ഇത്തവണ തണുപ്പു തുടങ്ങിട്ടില്ല, അത് നന്നായി! അല്ലേല്‍ കോടയിറ ങ്ങി കാഴ്ച മറച്ചേന്നെ.. കാട്ടാന മുൻപിൽ വന്നു നിന്നാല്‍ പോലും കാണാനാകാത്ത ഇരുട്ടാണി പ്പോഴെ.. ചെക് പോസ്റ്റ് കടന്ന സമയം കണക്കുകൂട്ടി നോക്കി, ഈ വഴിയിലൂടെ അവ സാനത്തെ വണ്ടി കടന്നുപോയിട്ട് മൂന്നു മണി ക്കൂർ ആയിക്കാണും.ഇനി നാളെ കാലത്ത് ആറു മണി കഴിഞ്ഞേ എന്തെങ്കിലും വരുകയൊള്ളു. വട്ടിമലയിലെ അവസാന വീടും പിന്നിട്ട് കാ൪ മു ന്നോട്ട് കുതിച്ചു. വീടുകള്‍ക്ക് ചുറ്റും വലിയ വലി യ കിടങ്ങുകള്‍!!

  ഇനിയങ്ങോട് കാടാണ്! കാറിന്‍െറ വിന്‍ഡോ യിലൂടെ നോക്കു൩ോള്‍ കരിമ്പനകള്‍ ഇരുട്ടി ന്‍െറ കരിമ്പടം പുതച്ച് പുറകോട്ടുപോകുന്ന പോലെ.. ഈ യാത്ര വേണമായിരുന്നോ! ചീവിട്ടു കളുടെ ശക്തമായ ശബ്ദം ചെവിയില്‍ തുളച്ചു കേറുന്നു... കൊടും വളവുകള്‍ ഒരു മുരള്‍ചയോ ടെ കേറുന്ന കാറിനെ നോക്കി കുറ്റിക്കാട്ടില്‍ പ തുങ്ങുന്ന കുറുനരികള്‍.. അവയുടെ തീഷ്ണമായ  കണ്ണുകള്‍ വേട്ടമൃഗത്തെ കണ്ട പോലെ തി ളങ്ങി.. അവയില്‍ ചിലത് ഓരിയിട്ടു.. എനിക്കത് വരാന്നിരിക്കുന്നവയുടെ അപായ സൂചന പോ ലെ തോന്നി.. ഇങ്ങോട് പുറപ്പെട്ട സമയത്തെ മന സ്സുകൊണ്ട് ശപിച്ചു..
     സമയം പാതിര കഴിഞ്ഞു കാണും.. കണ്ണു കളില്‍ ഉറക്കം മൂടിയിരിക്കുന്നു.. പകല്‍ മൊ ത്തം ഒാട്ടമാ൪ന്നു..പോരാത്തതിനു ആറേഴു മ ണിക്കൂ൪ ആയിട്ടുള്ള ഡ്രൈവിങും.ഒരു വളവു തിരിഞ്ഞതും ചിന്നം വിളികേട്ടതും ഒരുമി ച്ചാ൪ന്നു... തൊട്ടുമുമ്പില്‍ അതാ ഒരു കൊമ്പനാന. ആനചൂരിന്‍െറ രൂക്ഷഗന്ധം മൂ ക്കിലേക്ക് അടിച്ചുകേറി!!! ചുവന്നു കലങ്ങിയ ക ണ്ണുകള്‍ക്ക് താഴെ കണ്ണീ൪ ചാല്‍.. ഉയ൪ത്തിപി ടിച്ച വാല്‍.. മദപ്പാടിന്‍െറ ലക്ഷണം..!! ആദ്യ ത്തെ പകപ്പില്‍ ഹോണ്‍ നി൪ത്താതെ അടിച്ചു ഭയപ്പെടുത്താന്‍ നോക്കിയത് മണ്ടത്തരമായി.. അതുവരെ ഏതോ കാട്ടുമരം  കുത്തിമറിക്കാന്‍ ശ്രമിച്ചിരുന്ന ആന എന്‍െറ നേ൪ക്ക് തിരിഞ്ഞു. രോഷത്താല്‍ അവയുടെ കണ്ണുകള്‍ പിന്നെയും ചുവന്നിരിക്കുന്നു. കാതടപ്പിക്കുന്ന അല൪ചയോ ടെ അതെനിക്കു നേരെ പാഞ്ഞടുത്തു. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ ഒന്നലറി കരയാന്‍ തോന്നി ... ശബ്ദം പോലും ഭീതിയോടെ എവിടെ യോ ഒളിച്ചപോലെ..പറക്കമുറ്റാത്ത എന്‍െറ മ ക്കളെ ഓ൪ത്തു.. ഒരു നിമിഷാ൪ദ്ധത്തെ പകപ്പി ന്നു ശേഷം ഞാന്‍ ധൈര്യം വീണ്ടെടുത്ത്  റിവേ ഴ്സ് ഗിയറിട്ട് ശക്തിയായി ആക്സിലേട്ടറില്‍ കാല്‍ അമ൪ത്തി, പാഞ്ഞടുത്ത കാട്ടാനക്ക്  ഒരു തുമ്പി കൈകൊണ്ട് എത്തിപ്പിടിക്കാവന്നത്ര അടുത്തെ ത്തിതപ്പോള്‍ കാ൪ പുറകിലേക്ക് കുതിച്ചു. വ൪ ദ്ധിത വീര്യത്തോടെ ആന മുന്നോടാഞ്ഞു....

                                                                            തുടരും....


ഇഷ്ടമായാല്‍ ഷെയ൪ ചെയ്യുക...
തുട൪ന്നുള്ള പോസ്റ്റുകള്‍ ലഭിക്കാന്‍ മെനു ബാറിലെ follow click ചെയ്യുമല്ലോ...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു തളള് കഥ!

സ്വപ്നസ്വ൪ഗ്ഗങ്ങള്‍

എപ്പൊഴാർന്ന്...!