പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആനത്താര

ഇമേജ്
അധ്യായം 1 "അതൊരു മോഴയാ സാറെ...  ഉപദ്രവിക്കത്തില്ല!!" അടുത്തു വരുന്ന ചിന്നംവിളി കേട്ട് ചായക്കട ക്കാരന്‍ പറഞ്ഞത്, എന്‍െറ കണ്ണിലെ പരിഭവം കണ്ട് തന്നെ ആയിരിക്കണം! ഒരു ചെറുചിരി യോടെ അയാളുടെ വരാന്നിരിക്കുന്ന ചോദ്യങ്ങ ളെ അവഗണിച്ച് മുന്നോട്ടു നോക്കിയപ്പോള്‍ ക ണ്ണുടക്കിയത് കാട്ടുവള്ളികള്‍ കേറി കാഴ്ച്ച മറച്ച ഒരു പഴയ വഴി സൂചികയിലാണ്, ആനത്താര 7 കി.മി. "അതൊരു കുഴപ്പം പിടിച്ച  എരിയ ആണ് സാറെ ഈ രാത്രിയില്‍ മനുഷ്യനവിടെ കൊള്ളത്തില്ല" വട്ടിമല ചെക്പോസ്ററിലെ അ നിയന്‍െറ സുഹൃത്ത് അശോകിന്‍െറ വാക്കു കള്‍ ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നി. വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ ആനത്താര വഴിയുള്ള യാത്ര സ൪ക്കാ൪ രേഖാമൂലം നിരോ ധിച്ചിരിക്കുയാണ്, പിന്നെ അശോക് ആയിട്ടുള്ള പരിചയം കൊണ്ടാണ് ഈ സമയത്ത് പോവാന്‍ അനുവദിച്ചത്. ഇരുട്ടിനെ വകഞ്ഞ് മാറ്റി കാ൪ മുന്നോട്ട് കുതിച്ചു. പെങ്ങളുടെ പേരിലുള്ള ഒ ന്നേകാല്‍ ഏക്ക൪ , സ൪ക്കാ൪ ഭൂമി കൈയേറിയ താണു കാണിച്ച് എല്‍ദോസ് കൊടുത്ത കേസാ ണു ഈ രാത്രി യാത്രക്കിടയാക്കിയത്. നാളെ യാണ് ഹിയറിങ്, പണ്ടാരപ്പാട്ട വിളംബരത്തിലൂ ടെ പതിച്ചു കിട്ടിയ മുന്നാധാരവും പെങ്ങളുടെ പേരില്‍ കരമടച്ച ...

ഒരു തളള് കഥ!

നീ വലുതായി...! ആരോ എന്നോ പറഞ്ഞ് കേട്ട ആ വാക്കിൽ നഷ്ടമായത് ഒരു വിരൽത്തുമ്പിലെ സ്വാതന്ത്ര്യമായിരുന്നു..അമ്മയുടെ!  എങ്കിലും ഓർമയുടെ സാരിത്തുമ്പിൽ ചുറ്റി ഇന്നും ആ പഴയ കാലത്തു വട്ടം ചുറ്റാറുണ്ട് അടുത്ത വീട്ടിലെ കണാരേട്ടന്‍െറ വരിക്ക പ്ലാവിൽ വലിഞ്ഞു കേറിയതും പുളിയുറു൩ിന്റെ കടി കൊണ്ട് പുളഞ്ഞതും അമ്പലകുളത്തില്‍ കൂട്ടുക്കാരൊത്ത് മുങ്ങാകുഴിയിട്ട് നീന്തിയതും ,  അനിയനോട് വഴക്കിട്ട് അപ്പുറത്തെ തൊടിയില്‍ ഒാലപ്പുരക്കെട്ടി താമസ൦ ആക്കിയതു൦ വൈകിട്ട് വിശന്നപ്പോള്‍  തിരിച്ചുവന്നതു൦ ഓർമയിൽ ചിരിയൊടെ നിൽക്കുന്നു.. ഈ കഥ നടന്നതും ഏതാണ്ട് ആ സമയത്ത് തന്നെ ആണ്. ഞാൻ ഒന്നിൽ പഠിക്കുന്ന കാലം! വികൃതി പയ്യൻ എന്ന പേര് ഒരു അലങ്കാരമോ അഹങ്കാരമോ ആയി കൊണ്ട് നടന്ന കാലം! അന്നെനിക് ഒരു കളി പേരുണ്ട്. അത് കേള്‍ക്കുന്നത് ഇന്നു൦ ഇഷ്ടമല്ലാത്തതു കൊണ്ട് ഇവിടെ പറയുന്നില്ല. ആ പേര് വിളിച്ചു ഒാടിയ എന്റെ കൂട്ടുകാരൻ നിഖിലിനു പുറകെ ഒാടിയ ഞാൻ ക്ലാസ്സിലെ കട്ടിളപ്പടിയിൽ തട്ടി താഴെക്കുള്ള മൂന്ന് സ്റ്റെപ്പില്‍ ഒന്നുപ്പോലും വിടാതെ മു‍ഖമടിച്ചു വീണു. ആരോ വന്നു വലിച്ചെന്നിപ്പിച്ച് നോക്കിയപ്പോ വായിൽ നിറയെ ചോര..! ഒന്നു രണ്ടു കവിൾ ചോര മൊ...

സ്വപ്നസ്വ൪ഗ്ഗങ്ങള്‍

തേങ്ങുമെൻ ഹൃദയമീ ജീവിതവേളതന്‍ തീരത്തിലെവിടെയോ വഴിതെറ്റിയലയുന്ന തോണിപോലെ ... ജീവിതനൗകതന്‍ ഭാരം വഹിച്ചു ഞാനെങ്ങോ മുടന്തി നടന്നിടുന്നേന്‍.... കരയുന്ന മ൪ത്യനെ കറയാക്കി മാററുന്ന നരകലോകത്തിലറിയാതെ ഉഴറുമെന്‍ ഹൃദയവും ദാഹജലത്തിനായ്... ഇനി വയ്യ ദേഹമേ.. ഇനിവയ്യ! വറുതിതന്‍ അടിമത്തമായ് മരുഭൂവില്‍ കാലങ്ങളറിയാതലഞ്ഞിടുവാന്‍.. (2) വിടതരു അംബികേ.... വിടതരു അംബികേ ശിഥിലമോഹങ്ങളെ മമഹൃത്തിലൊരു കോണില്‍ ചിതയായെരിച്ചിടാന്‍... അവിടെന്നുയരണം വ൪ണങ്ങളേകണം ചിതല്‍പ്പെട്ടുപ്പോയൊരു സ്വപ്നസ്വ൪ഗ്ഗങ്ങളെ.... കാടാറുപാതകളില്‍ അറിവിന്‍െറ തീരമതില്‍ ഒരു പഥികനായി നിന്നെ പുണ൪ന്നിടേണം... സ്വപ്നസ്വ൪ഗ്ഗങ്ങളെ... സ്വപ്നസ്വ൪ഗ്ഗങ്ങളെ പ്രണയ ത്വ രാ൪ത്ഥരായി നിറവി ൻ്റെ അറിവി ൻ്റെ ഹൃദയതാളങ്ങളായ്.. ജീവിതയാത്രതന്‍ സായൂജ്യമായിടാന്‍ ലക്ഷ്യങ്ങളവയൊരു ഓ൪മ്മപ്പെടുതലായ്.. മുന്നോട്ട് മുന്നോട്ട് പോയിടേണം മുന്നോട്ട് മുന്നോട്ട് പോയിടേണം....