ആനത്താര
അധ്യായം 1 "അതൊരു മോഴയാ സാറെ... ഉപദ്രവിക്കത്തില്ല!!" അടുത്തു വരുന്ന ചിന്നംവിളി കേട്ട് ചായക്കട ക്കാരന്‍ പറഞ്ഞത്, എന്‍െറ കണ്ണിലെ പരിഭവം കണ്ട് തന്നെ ആയിരിക്കണം! ഒരു ചെറുചിരി യോടെ അയാളുടെ വരാന്നിരിക്കുന്ന ചോദ്യങ്ങ ളെ അവഗണിച്ച് മുന്നോട്ടു നോക്കിയപ്പോള്‍ ക ണ്ണുടക്കിയത് കാട്ടുവള്ളികള്‍ കേറി കാഴ്ച്ച മറച്ച ഒരു പഴയ വഴി സൂചികയിലാണ്, ആനത്താര 7 കി.മി. "അതൊരു കുഴപ്പം പിടിച്ച എരിയ ആണ് സാറെ ഈ രാത്രിയില്‍ മനുഷ്യനവിടെ കൊള്ളത്തില്ല" വട്ടിമല ചെക്പോസ്ററിലെ അ നിയന്‍െറ സുഹൃത്ത് അശോകിന്‍െറ വാക്കു കള്‍ ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നി. വൈകിട്ട് ആറു മണി കഴിഞ്ഞാല്‍ ആനത്താര വഴിയുള്ള യാത്ര സ൪ക്കാ൪ രേഖാമൂലം നിരോ ധിച്ചിരിക്കുയാണ്, പിന്നെ അശോക് ആയിട്ടുള്ള പരിചയം കൊണ്ടാണ് ഈ സമയത്ത് പോവാന്‍ അനുവദിച്ചത്. ഇരുട്ടിനെ വകഞ്ഞ് മാറ്റി കാ൪ മുന്നോട്ട് കുതിച്ചു. പെങ്ങളുടെ പേരിലുള്ള ഒ ന്നേകാല്‍ ഏക്ക൪ , സ൪ക്കാ൪ ഭൂമി കൈയേറിയ താണു കാണിച്ച് എല്‍ദോസ് കൊടുത്ത കേസാ ണു ഈ രാത്രി യാത്രക്കിടയാക്കിയത്. നാളെ യാണ് ഹിയറിങ്, പണ്ടാരപ്പാട്ട വിളംബരത്തിലൂ ടെ പതിച്ചു കിട്ടിയ മുന്നാധാരവും പെങ്ങളുടെ പേരില്‍ കരമടച്ച ...