സ്വപ്നസ്വ൪ഗ്ഗങ്ങള്‍
തേങ്ങുമെൻ ഹൃദയമീ
ജീവിതവേളതന്‍
തീരത്തിലെവിടെയോ
വഴിതെറ്റിയലയുന്ന
തോണിപോലെ ...
ജീവിതനൗകതന്‍
ഭാരം വഹിച്ചു ഞാനെങ്ങോ
മുടന്തി നടന്നിടുന്നേന്‍....
കരയുന്ന മ൪ത്യനെ
കറയാക്കി മാററുന്ന
നരകലോകത്തിലറിയാതെ
ഉഴറുമെന്‍ ഹൃദയവും
ദാഹജലത്തിനായ്...
ഇനി വയ്യ ദേഹമേ..
ഇനിവയ്യ! വറുതിതന്‍
അടിമത്തമായ് മരുഭൂവില്‍
കാലങ്ങളറിയാതലഞ്ഞിടുവാന്‍.. (2)
വിടതരു അംബികേ....
വിടതരു അംബികേ
ശിഥിലമോഹങ്ങളെ
മമഹൃത്തിലൊരു കോണില്‍
ചിതയായെരിച്ചിടാന്‍...
അവിടെന്നുയരണം
വ൪ണങ്ങളേകണം
ചിതല്‍പ്പെട്ടുപ്പോയൊരു
സ്വപ്നസ്വ൪ഗ്ഗങ്ങളെ....
കാടാറുപാതകളില്‍
അറിവിന്‍െറ തീരമതില്‍
ഒരു പഥികനായി നിന്നെ
പുണ൪ന്നിടേണം...
സ്വപ്നസ്വ൪ഗ്ഗങ്ങളെ...
സ്വപ്നസ്വ൪ഗ്ഗങ്ങളെ
പ്രണയത്വരാ൪ത്ഥരായി
നിറവിൻ്റെ അറിവിൻ്റെ
ഹൃദയതാളങ്ങളായ്..
ജീവിതയാത്രതന്‍
സായൂജ്യമായിടാന്‍
ലക്ഷ്യങ്ങളവയൊരു
ഓ൪മ്മപ്പെടുതലായ്..
മുന്നോട്ട് മുന്നോട്ട് പോയിടേണം
മുന്നോട്ട് മുന്നോട്ട് പോയിടേണം....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ