ഒരു തളള് കഥ!

നീ വലുതായി...! ആരോ എന്നോ പറഞ്ഞ് കേട്ട ആ വാക്കിൽ നഷ്ടമായത് ഒരു വിരൽത്തുമ്പിലെ സ്വാതന്ത്ര്യമായിരുന്നു..അമ്മയുടെ!  എങ്കിലും ഓർമയുടെ സാരിത്തുമ്പിൽ ചുറ്റി ഇന്നും ആ പഴയ കാലത്തു വട്ടം ചുറ്റാറുണ്ട്
അടുത്ത വീട്ടിലെ കണാരേട്ടന്‍െറ വരിക്ക പ്ലാവിൽ വലിഞ്ഞു കേറിയതും പുളിയുറു൩ിന്റെ കടി കൊണ്ട് പുളഞ്ഞതും അമ്പലകുളത്തില്‍ കൂട്ടുക്കാരൊത്ത് മുങ്ങാകുഴിയിട്ട് നീന്തിയതും ,  അനിയനോട് വഴക്കിട്ട് അപ്പുറത്തെ തൊടിയില്‍ ഒാലപ്പുരക്കെട്ടി താമസ൦ ആക്കിയതു൦ വൈകിട്ട് വിശന്നപ്പോള്‍  തിരിച്ചുവന്നതു൦ ഓർമയിൽ ചിരിയൊടെ നിൽക്കുന്നു..
ഈ കഥ നടന്നതും ഏതാണ്ട് ആ സമയത്ത് തന്നെ ആണ്. ഞാൻ ഒന്നിൽ പഠിക്കുന്ന കാലം! വികൃതി പയ്യൻ എന്ന പേര് ഒരു അലങ്കാരമോ അഹങ്കാരമോ ആയി കൊണ്ട് നടന്ന കാലം! അന്നെനിക് ഒരു കളി പേരുണ്ട്. അത് കേള്‍ക്കുന്നത് ഇന്നു൦ ഇഷ്ടമല്ലാത്തതു കൊണ്ട് ഇവിടെ പറയുന്നില്ല. ആ പേര് വിളിച്ചു ഒാടിയ എന്റെ കൂട്ടുകാരൻ നിഖിലിനു പുറകെ ഒാടിയ ഞാൻ ക്ലാസ്സിലെ കട്ടിളപ്പടിയിൽ തട്ടി താഴെക്കുള്ള മൂന്ന് സ്റ്റെപ്പില്‍ ഒന്നുപ്പോലും വിടാതെ മു‍ഖമടിച്ചു വീണു. ആരോ വന്നു വലിച്ചെന്നിപ്പിച്ച് നോക്കിയപ്പോ വായിൽ നിറയെ ചോര..! ഒന്നു രണ്ടു കവിൾ ചോര മൊത്തം ഞാൻ തുപ്പി കളഞ്ഞു. നാവിൽ മുറിവുണ്ട് അതാ ചോര നിക്കാതെ എന്നു ടീച്ചർ പറഞ്ഞത് കേട്ടു. ഈാ സമയത്ത് ആണ് ഒന്ന്  ബി ലെ എന്റെ ആദ്യ ക്രഷ് ആ വഴി വരുന്നത്. എന്നെ കണ്ട് അവൾ ശെരിക്കും പേടിച്ചു പോയി.. രണ്ട് ടീച്ചർമാർ ഇരു കയ്യിലും താങ്ങി എണീപ്പിക്കുന്ന ഞാൻ ഇവളെ കണ്ടതും ഇപ്പോഴത്തെ കെജിഫിലെ റോക്കി ഭായിയുടെ കുട്ടിക്കാലത്തെ ധുനിയ സീനിലെ പോലെ ചിരിച്ചു.. ഇത് കണ്ട് ടീച്ചർമാ൪ക്ക് വരെ അത്ഭുതമായി .. വിളിച്ചു വരുത്തിയ അമ്മയുടെ അടുത്ത് ടീച്ചേർസ് പറയുന്ന കേട്ടു ഇവൻ മിടുക്കനാ.!! സാധാരണ പിളെളരൊക്കെ കരഞ്ഞു പോവാ ചെയ്യാറ് ഇവൻ ഇത്രേം പറ്റിയിട്ടു൦ ഒന്നും പറ്റാതെ പോലെ ചിരിക്കാർന്നു.. നല്ല ധെെര്യമുണ്ട്! എന്റെ മനസ്സിൽ ഫാസിൽ സിനിമയിലെ ഇടിക്കൊണ്ട് വീഴുന്ന കുഞ്ചാക്കോ ബോബനും ശാലിനിയും ആ൪ന്നുവെന്ന് ടീച്ച൪ക്ക് ഉണ്ടോ അറിയുന്നു... എന്തായാലും വീട് എത്തി. വൈകിട്ട് ഡോക്ടറെ കാണിച്ചു കുഴപ്പൊന്നുമില്ല. "നാവു മൂന്നിടത് മുറിവുണ്ട് , മുന്‍ ഭാഗത്തെ രണ്ട് പല്ലിന്റെ ചെറിയ ഭാഗം ഒടിഞ്ഞു പോയി.. അത് പുതിയ പല്ല് വരുമ്പോ കൊഴപ്പില്ല. എരിവുള്ള ഒന്നും കൊടുക്കണ്ട. ചോറ് ഒക്കെ മിക്സിയിൽ അരച്ച് കൊടുത്ത മതീ.. " എന്ന് ഡോക്ട൪ പറഞ്ഞു. വീട്ടിൽ എത്തി ജ്യൂസ്‌ ഒക്കെ കുടിച്ച് അങ്ങനെ സുഖിചിരിക്കാർന്നു. ഒപ്പം ഇത്രയും പറ്റിയിട്ടു൦ ഒട്ടും കരയാതെ നില്‍ക്കുന്ന എന്നെ അപ്പനും അമ്മയും അത്ഭുതത്തോടെ നോക്കുന്ന കണ്ടപ്പൊ എന്നിക് തന്നെ എന്നോട് ഒരു ഇത്..ഏത്!
അങ്ങനെ പിറ്റേ ദിവസംവരെ അടിപൊളി ആർന്നു. ജ്യൂസു൦ മുന്തിരിയു൦ ആപ്പിളുമൊക്കെയായി ആകെ മൊത്ത൦ ജോ൪... പക്ഷെ കാലത്ത് എണീറ്റത് അമ്മ യുടെ വിളി കേട്ടാ൪ന്നു.. വാ എണീക്ക് സ്കൂളിൽ പോണ്ടേ..! എന്റെ ധൈര്യമെല്ലാ൦ ചോ൪ന്നൊലിച്ചു... ഞാൻ വാവിട്ടു കരഞ്ഞു . "എനിക്ക് വേദനിക്കുന്നേ" പറഞ്ഞ്.. ഇത് കേട്ട് അപ്പ വന്നിട്ട് പറഞ്ഞു എന്ന ഇന്ന് ക്ലാസില്‍ പോണ്ട ഇതൊക്കെ മാറിയിട്ട് പോയ മതീ..!
ഇതിൽപരം എന്താനന്ദം !! അങ്ങനെ തുട൪ച്ചയായി മൂന്ന് നാലു ദിവസം കാലത്ത് എണീക്കുമ്പോള്‍ വേദന കൊണ്ട് കരയും സ്കൂൾ ടൈം കഴിയുമ്പോള്‍ വേദന പോകും... അന്ന് രാത്രി ഉറങ്ങാൻ നേരം അമ്മ അടുത്ത വന്നിട്ട് പറഞ്ഞു "നാളെ കാലത്ത് എണീക്കുമ്പോള്‍ കരയണ്ടാട്ടാ നാളെ ശനിയാഴ്ച്ചയാണ് ഇനി തിങ്കളാഴ്ച്ച മതീ..!!!"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്വപ്നസ്വ൪ഗ്ഗങ്ങള്‍

എപ്പൊഴാർന്ന്...!