എപ്പൊഴാർന്ന്...!
മുഷിഞ്ഞ ജനാല കർട്ടൻ ആരോ വലിച്ചു നീക്കിയപ്പോൾ ആണ് ഉറക്കം ഉണർന്നത്; ഉണർന്നു എന്ന് പറയാൻ ആവില്യ, കണ്ണ് തുറന്നില്ല ,കണ്ണടച് ഒരൊന്നാലോചിച്ച് അങ്ങനെ കിടന്നു.. ‘ആരാ എന്റെ സുഖനിദ്രക്ക് ഭംഗം വരുത്തിയത്!’ എന്ന തന്റെ തന്നെ പഴയ നാടക ഡയലോഗ് ഓർത്തു ചിരിച്ചു.. ഓ അന്നകുട്ട്യെട്ടത്തി ആയിരിക്കും അപ്പുറത്തെ വീട്ടിലെ..എന്നെക്കാൾ രണ്ട് വയസിളപ്പാണു എന്നാലും അന്നകുട്ട്യെട്ടത്തിന്നേ വിളിക്കു.. പഴയ ശീലാണു ഇനി മാറ്റാൻ വയ്യ.. കഞ്ഞികൊണ്ടുളള വരവാണ്.. വൈകിട്ട് ഒരു നെഞ്ചെരിച്ചില് ഉണ്ടാർന്നു, ഗ്യാസ്ന്റെ ആ ചുവന്ന ഗുളിക കഴിച്ച് നേരത്തെ കിടന്നതാണ്.. എന്തായാലും കണ്ണു തുറക്കണ്ട എന്നു തന്നെ തീരുമാനിച്ചു..അല്ലെങ്കിൽ ഔപചാരികതയുടെ ഭാണ്ഡം അഴിക്കണം ഈ വയസ്സുക്കാലത്ത് എന്തിനാ വെറുതെ എന്ന് ഉപചാരം മൊഴിയണം.. നന്ദിയുടെ മേനി നടിക്കണം.. വയ്യ! ഉറക്കം തീരാത്ത പോലെ കിടന്നു.. നെഞ്ചെരിച്ചില് പാടെ മാറിയിരിക്കുന്നു, എങ്കിലും കൈകാലുകൾക്ക് വല്ലാത്ത മരവിപ്പ്..ഇന്ന് ഇനി എങ്ങും പോവാൻ വയ്യ! ഇവിടെങ്ങാന്നും കിടക്കാം.. ഇത് അച്യുതൻ നായർ; റിട്ടയെർഡ് ഹെഡ് ക...