എപ്പൊഴാർന്ന്...!
മുഷിഞ്ഞ ജനാല കർട്ടൻ ആരോ വലിച്ചു നീക്കിയപ്പോൾ ആണ് ഉറക്കം ഉണർന്നത്; ഉണർന്നു എന്ന് പറയാൻ ആവില്യ, കണ്ണ് തുറന്നില്ല ,കണ്ണടച് ഒരൊന്നാലോചിച്ച് അങ്ങനെ കിടന്നു..
‘ആരാ എന്റെ സുഖനിദ്രക്ക് ഭംഗം വരുത്തിയത്!’ എന്ന തന്റെ തന്നെ പഴയ നാടക ഡയലോഗ് ഓർത്തു ചിരിച്ചു.. ഓ അന്നകുട്ട്യെട്ടത്തി ആയിരിക്കും അപ്പുറത്തെ വീട്ടിലെ..എന്നെക്കാൾ രണ്ട് വയസിളപ്പാണു എന്നാലും അന്നകുട്ട്യെട്ടത്തിന്നേ വിളിക്കു.. പഴയ ശീലാണു ഇനി മാറ്റാൻ വയ്യ.. കഞ്ഞികൊണ്ടുളള വരവാണ്.. വൈകിട്ട് ഒരു നെഞ്ചെരിച്ചില് ഉണ്ടാർന്നു, ഗ്യാസ്ന്റെ ആ ചുവന്ന ഗുളിക കഴിച്ച് നേരത്തെ കിടന്നതാണ്.. എന്തായാലും കണ്ണു തുറക്കണ്ട എന്നു തന്നെ തീരുമാനിച്ചു..അല്ലെങ്കിൽ ഔപചാരികതയുടെ ഭാണ്ഡം അഴിക്കണം ഈ വയസ്സുക്കാലത്ത് എന്തിനാ വെറുതെ എന്ന് ഉപചാരം മൊഴിയണം.. നന്ദിയുടെ മേനി നടിക്കണം.. വയ്യ!
ഉറക്കം തീരാത്ത പോലെ കിടന്നു.. നെഞ്ചെരിച്ചില് പാടെ മാറിയിരിക്കുന്നു, എങ്കിലും കൈകാലുകൾക്ക് വല്ലാത്ത മരവിപ്പ്..ഇന്ന് ഇനി എങ്ങും പോവാൻ വയ്യ! ഇവിടെങ്ങാന്നും കിടക്കാം..
ഇത് അച്യുതൻ നായർ; റിട്ടയെർഡ് ഹെഡ് കൊണ്സ്റ്റബ്ലിളാണ്. ഭാര്യ ലക്ഷ്മി രണ്ട് വർഷം മുൻപ് മരിച്ചു; കിടപ്പാർന്നു!.. ഒരു മകൾ ഉണ്ട് ദേവിക, അല്ല ഉണ്ടായിരുന്നു എന്നു പറയണം , ഒരു നസ്രാണി ചെക്കനൊപ്പം ഓടിപ്പോയി അതിനു ശേഷം വീട്ടിൽ കേട്ടിയിറ്റില്യ അച്യുതൻ നായർ. ഇതേ പറ്റി ചോദിച്ചാൽ അച്യുതൻ നായർ പറയും " മിശ്രവിവാഹതിനൊന്നും ഞാൻ എതിരല്ല പക്ഷെ ഒരു വാക്ക് .. ഒരു വാക്ക് ചോദിക്കാമാർന്നു.. " എന്നിട്ട് വിതു൩ും .. "ന്റെ ലക്ഷ്മി അവൾ കിടപ്പിലാവാൻ കാരണം ആ ഒരു൩െട്ടൊളാ.."
കട്ടിലിനടുതേക്ക് ഒരു പാദസ്വര കിലുക്കം ഓടി വരുന്നത് അച്യുതൻ നായർ വ്യക്തമായി കേട്ടു.. ആരായിരിക്കും!!
ഓ അന്നകുട്ട്യെട്ടത്തിടെ മോൾടെ മോൾ.. "രണ്ടീസം റീത്തയും പിള്ളേരും വന്ന് നിക്കൂന്ന്" ഇന്നലേം ഏട്ടത്തി പറഞ്ഞാർന്ന്..
ആ പാദസ്വരക്കിലുക്കം അച്യുതൻ നായരെ ഭൂതകാലത്തെക്ക് കൂട്ടികൊണ്ട് പോയി.. വടക്കേ കോലായിലെ ഇളംതിണയിലിരുന്ന് മാതൃഭൂമി വായിക്കുന്ന അച്യുതൻ നായർ .. തന്റെ കന്നത്ത മീശ പിരിച്ച് വെക്കാ൯ ശ്രമിക്കുന്ന ഏഴുവയസ്സുക്കാരി ദേവിക..പാതി വാതിലിൽ ചാരി നിക്കുന്ന ലക്ഷ്മി..എല്ലാം വ്യക്തമായി കാണാം.. എന്നാലും കണ്ട സ്വപനങ്ങള് ഒക്കെയും നിന്നെക്കുറിച്ചാ൪ന്നലോ ന്റെ മോളെ....ഇപ്പഴും അച്ഛാ എന്നു വിളിച്ച് ഓടി വരുന്ന മകളെ സ്വപനം കാണാറുണ്ട് എന്നാലും നാട്ടുകാർക്ക് മുമ്പിൽ തല കുനിച് പോയ ആ കാലം ഓർക്കുമ്പോൾ ഇല്യ ഒരിക്കലും നിനക്ക് മാപ് തരാൻ ആവില്യ.. എങ്കിലും .. എങ്കിലും നീ ഒന്നു വന്നിരുനെങ്കിൽ..
ഒരു കന്നത്ത ശബ്ദവും ചില അടക്കം പറച്ചിലുകളും അയാളെ പിന്നെയും അസ്വസ്തനാക്കി.. ആരൊക്കെയാ ഇത് എന്നറിയാൻ അയാൾ കണ്ണ് തുറക്കാൻ നോക്കി.. കഴിയുന്നില്യ.. വല്ലാത്ത ഭാരം കണ്ണുകളെ മൂടിയിരികുന്നു.. കൈകാലുകളെ മരവിപ്പ് ബാധിച്ചിരിക്കുന്നു... ആരൊ വന്ന് നെഞ്ചത്തേക്ക് ആർത്തലച്ചുകൊണ്ട് തേങ്ങി..അതെ എന്റെ മകൾ അവൾ വന്നിരിക്കുന്നു.. എന്തൊക്കെയോ പുലഭുന്നുണ്ട്..അയാൾ ഏന്തോ പറയാൻ ശ്രെമിച്ചു . ചുണ്ടുകൾ വലിഞ്ഞു മുറുക്കുന്ന പോലെ .. ആരെകിലും തന്നെ ഒന്നു ഹോസ്പിറ്റൽ കൊണ്ട് പൊയെങ്കിൽ എന്ന് അയാൾ ആശിച്ചു..ചിലപ്പൊ ലക്ഷ്മിടെപോലെ സ്റ്റ്രൊക് വന്നതാകാം..കണ്ണ് തുറക്കാൻ അയാൾ ആവുനത്ര ശ്രെമിച്ചു .. കഴിയുന്നില്ല.. ഒരു ചോദ്യം അയാളുടെ കാതുകളിൽ മുഴങ്ങി ...
എപ്പൊഴാർന്ന്...!!!!!!!!!!!!
Nannayi
മറുപടിഇല്ലാതാക്കൂ